മാഹിപ്പാലം അറ്റകുറ്റ പണി 10 നകം തീരില്ല ; തുറക്കൽ ഇനിയും നീളും

മാഹിപ്പാലം അറ്റകുറ്റ പണി 10 നകം തീരില്ല ; തുറക്കൽ  ഇനിയും നീളും
May 7, 2024 05:23 PM | By Rajina Sandeep

മാഹി:(www.panoornews.in)   കണ്ണൂർ, കോഴിക്കോട്, ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള മാഹിപ്പാലം അടച്ച് നടത്തുന്ന ബലപ്പെടുത്തൽ ഇഴയുന്നു. പ്രവൃത്തി ഇക്കഴിഞ്ഞ ഏപ്രിൽ 28 ന് രാവിലെയാണ് 12 ദിവസത്തെ അവധി പറഞ്ഞ് പാലം അടച്ചത്. രാപകൽ പണി ചെയ്ത‌് മേയ് 10ന് ഗതാഗ തത്തിനായി തുറക്കുമെന്നാ യിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്.

പ്രവൃത്തി തുടങ്ങി ഇന്നത്തേക്ക് ഒൻപത് ദിവസമായെങ്കിലും പ്രധാനപ്പെട്ട തകരാറുകൾക്ക് ഇതേ വരെ പ്രതിവിധിയായിട്ടില്ല. പാലത്തിന് മുകളിലുള്ള ടാർ ചെയ്ത ഭാഗം രണ്ട് ദിവസ ത്തിനകം നീക്കിയെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കി ടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്‌പാൻഷൻ ജോയിന്റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്ന പ്രവൃത്തി ഇപ്പോഴും പാതി വഴിയിലാണ്.

പ്രത്യേകതരം ഉറപ്പ് കൂടിയ കോൺക്രീറ്റിലാണ് സ്ലാബുകൾക്കിടയിൽ ഇവ ഉറപ്പി ച്ചിരിക്കുന്നത്. നാല് ജോയിന്റുകളിലുള്ള എക്സ്പാൻ ഷൻ ജോയിന്റുകളാണ് മാറ്റുന്നത്. രണ്ട് ജോയിന്റുകളിൽപൂർണ്ണമായും മറ്റ് രണ്ട് ജോയിന്റുകളിൽ പകുതി ഭാഗവു മാണ് പഴയത് മാറ്റി പുതിയത് ഘടിപ്പിക്കുന്നത്.

കോൺ ക്രീറ്റ് പൊട്ടിച്ച് പഴയത് നീക്കാനാണ് ഏറെ സമയമെടു ക്കുന്നത്. നാല് ജോയിൻ്റുകളിലും ഇവ മാറ്റിയിട്ടാലും പുതുതായി കോൺക്രീറ്റ് ചെയ്ത ശേഷം കോൺക്രീറ്റിന് മതിയായ ബലം ലഭിക്കുന്നതി ന് ഒരാഴ്‌ചയിലേറെ വാഹനങ്ങൾ കടത്തിവിടാനാവില്ല. അതിന് ശേഷമേ പൂർണ്ണമായി താറിങ്ങ് നടത്താനാവൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പാലത്തിന്റെ പ്രവൃത്തി മേയ് 10 നകം പൂർത്തിയാക്കാൻ കഴിയില്ലെന്ന് അധികൃതരും സ മ്മതിച്ചു. പരിമിതമായ തൊഴിലാളികൾ പകൽ സമയം മാ ത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അത്യുഷ്‌ണമായ തിനാൽ ഇവർക്കും നിയന്ത്ര ണങ്ങളുണ്ട്. അറ്റകുറ്റ പണി ക്കായി 19.33 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.

നിലയ്ക്കാത്ത ഗതാഗത മുണ്ടായിരുന്ന പാലം അടച്ചത് കാരണം മേഖലയിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് സഹിക്കുകയാണ്. ബസ്സുകൾ ഉൾപെടെയുള്ള യാത്രാ സംവിധാനങ്ങൾ അടച്ചിട്ട പാലത്തിൻ്റെ ഇരു ഭാഗത്തും വന്ന് നിർത്തിയിടുക യാണ്. ഇവിടെ ഇറങ്ങി പാലത്തിലൂടെ മറുഭാഗത്തേക്ക് നടന്നാണ് തുടർ യാത്ര ചെയ്യു ന്നത്. പാലം വഴി നടന്നു പോവുന്നതിനു കാൽനടക്കാരെ വിലക്കിയിട്ടില്ല. പാലം ബല പ്പെടുന്നതിനൊപ്പം ദേശീയ പാതയിൽ ധർമ്മടം താഴെ പീടികയിലെ പുതിയ പാലം മുതൽ നിലവിലുള്ള മാഹി പാലം വരെ റീതാറിംഗ് നടത്തുന്നുണ്ട്. കെ.കെ. ബിൽഡേഴ്‌സാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയും താറിടുന്ന പ്രവൃത്തിയും നടത്തുന്നത്.

ഇതിനിടെ ന്യൂമാഹി ടൗണിൽ എക്സൈസ് ചെക്ക് പോസ്റ്റിന് മുൻവശത്ത് 150 മീറ്ററോളം ദേശീയ പാതയിലുള്ള റോഡിൻ്റെ അപകടാവസ്ഥയും പരിഹരിക്കും. ഇവിടെ നേരത്തെ താർ ചെയ്‌തതിലുള്ള അലോയ്മെന്റ് അപാകത കാരണം റോഡ് ഉയർന്നും താഴ്ന്നു‌മാണിരി ഗക്കുന്നത്. പുതുതായി താറിംഗ് പ്രവൃത്തി നടത്തുമ്പോൾ ഈ അപാകം പരിഹരിക്കു മെന്ന് കണ്ണൂർ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സുനിൽ അറിയിച്ചു.

Mahipalam repair work will not be completed within 10 days;

Next TV

Related Stories
തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

May 19, 2024 03:23 PM

തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.

തെക്കേ ചെണ്ടയാട് കൊല്ലമ്പറ്റ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നാഗ പ്രതിഷ്ഠ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 19, 2024 12:20 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 11:15 AM

ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ്...

Read More >>
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
Top Stories










News Roundup