കണ്ണൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു ; പിന്നിൽ സി പി എം എന്നാരോപണം

കണ്ണൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു ; പിന്നിൽ സി പി എം എന്നാരോപണം
May 6, 2024 04:36 PM | By Rajina Sandeep

പയ്യന്നൂർ: ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു. പയ്യന്നൂർ മാത്തിൽ കാര്യാപ്പ് പ്രദേശത്തെ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ കെ സുധീഷ്, ശ്രീജിത്ത്‌ എന്നിവരുടെ രണ്ട് ഇരു ചക്രവാഹനങ്ങളും അത് നിർത്തിയിട്ട ഷെഡ്ഡുംമാണ് കഴിഞ്ഞ ദിവസം രാത്രി തീയിട്ട് നശിപ്പിച്ചത്.

പ്രദേശത്തെ ഉൾപാർട്ടി പ്രശ്നവും തിരഞ്ഞെടുപ്പ് പരാജയ ഭീതിയുമാണ് സിപിഎം ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിടുന്നതിന് പിന്നിലെന്ന് സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ്‌ രാജൻ പുതുക്കുടി, സംസ്ഥാന സമിതിയംഗം സി നാരായണൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് കൊട്ടാരത്തിൽ, തമ്പാൻ തവിടിശ്ശേരി, ടി വി സ്വരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Vehicles of BJP workers were burnt in Kannur;Allegation that CPM is behind

Next TV

Related Stories
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 19, 2024 12:20 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 11:15 AM

ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷ്...

Read More >>
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
Top Stories










News Roundup