കോഴിക്കോട് കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്  കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ
Apr 26, 2024 10:31 PM | By Rajina Sandeep

(www.panoornews.in)താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് 5 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. എട്ട് ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

10th class girl missing from Kozhikode and her friend hanged to death

Next TV

Related Stories
കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

May 7, 2024 10:26 AM

കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ്...

Read More >>
പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി

May 7, 2024 09:15 AM

പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി

പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ...

Read More >>
Top Stories